കിഫ്ബി ഓഡിറ്റ്: ചെന്നിത്തല വീണ്ടും കത്ത് നൽകി
Wednesday, November 20, 2019 1:12 AM IST
തിരുവനന്തപുരം: കിഫ്ബിയിൽ സിഎജി ആക്ട് 20 (2) പ്രകാരം സന്പൂർണ ഓഡിറ്റ് നടത്താൻ സർക്കാർ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും ധനകാര്യമന്ത്രി തോമസ് ഐസക്കിനു കത്ത് നൽകി.
സെക്ഷൻ 14 (1) പ്രകാരമുള്ള ഓഡിറ്റ് നടത്തിയാൽ മതിയെന്ന നിലപാടിൽ സംസ്ഥാന സർക്കാർ ഉറച്ച് നിൽക്കുകയാണ്. എന്നാൽ സെക്ഷൻ 14 (1) പ്രകാരമുള്ള സിഎജി ഓഡിറ്റ് നടത്തിയാൽ അത് സമഗ്ര ഓഡിറ്റ് ആകില്ലെന്നും അതുകൊണ്ട് സെക്ഷൻ 20 (2) പ്രകാരമുള്ള ഓഡിറ്റാണ് വേണ്ടതെന്നും നാഷണൽ ഡയറി ഡവലപ്മെൻ് ബോർഡും ഇന്ത്യാ ഗവൺമെന്റും കേസിൽ ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.
സെക്ഷൻ 20 ( 2) പ്രകാരം ഓഡിറ്റ് നടത്തണമെന്ന് മൂന്ന് തവണ സിഎജി കത്ത് നൽകിയെങ്കിലും സർക്കാർ ഈ ആവശ്യം തള്ളിക്കളയുകയായിരുന്നു. സിഎജി ആക്ട് സെക്ഷൻ 19 പ്രകാരം സർക്കാർ നിയമം മൂലമുണ്ടാക്കി ഏതു കന്പനികളിലും സിഎജി ഓഡിറ്റ് നടത്താമെന്നാണ് പറയുന്നത്. അതുകൊണ്ട് 20(2) പ്രകാരം ഓഡിറ്റ് നടത്താൻ സിഎജിയെ അനുവദിക്കുകയാണു വേണ്ടതെന്നും രമേശ് ചെന്നിത്തല കത്തിൽ പറയുന്നു.