മെഡിക്കൽ/എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷാ പരിശീലനം: ധനസഹായത്തിന് അപേക്ഷിക്കാം
Wednesday, November 20, 2019 11:32 PM IST
തിരുവനന്തപുരം: കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗ വികസന കോർപ്പറേഷൻ, പട്ടികജാതിയിൽ നിന്നും ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തനം ചെയ്തിട്ടുള്ളവർ, പട്ടികജാതിയിലേയ്ക്ക് ശുപാർശ ചെയ്തിട്ടുള്ള വിഭാഗത്തിൽപെട്ടവർ-ഒഇസി മാത്രം, (മുന്നാക്ക/ പിന്നാക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാർ അർഹരല്ല.) എന്നിവർക്കായി മെഡിക്കൽ/ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ പരിശീലനത്തിന് ധനസഹായം നൽകുന്നു.
(കുടുംബ വാർഷിക വരുമാനത്തിന് വിധേയമായി - ഗ്രാമപ്രദേശങ്ങളിൽ 98,000 രൂപ, നഗരപ്രദേശങ്ങളിൽ 1,20,000 രൂപ) ഉയർന്ന മാർക്ക് വാങ്ങി ആദ്യ ചാൻസിൽ സയൻസ് ഗ്രൂപ്പെടുത്ത് പ്ലസ്ടു /തത്തുല്യ പരീക്ഷ ബി പ്ലസിൽ കുറയാതെ പാസായ വിദ്യാർത്ഥികൾക്ക് സഹായത്തിന് അപേക്ഷിക്കാം.
അപേക്ഷകൾ സ്വീകരിക്കുന്ന തിയതി ഡിസംബർ 13 വരെ ദീർഘിപ്പിച്ചു. www.ksdc.kerala.gov.in എന്ന വെബ്സൈറ്റിൽ നിർദിഷ്ട അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവ അപ്ലോഡ് ചെയ്ത് 13ന് രാത്രി 12 വരെ അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് ഓഫീസിൽ നേരിട്ട് ബന്ധപ്പെടുക. ഫോൺ: 04812564304,