ക്ലാസ് മുറിയിൽ പാന്പുകടിയേറ്റ വിദ്യാർഥിനി മരിച്ചു
Thursday, November 21, 2019 12:04 AM IST
സുൽത്താൻ ബത്തേരി: ക്ലാസ് മുറിയിൽ പാന്പുകടിയേറ്റ വിദ്യാർഥിനി മരിച്ചു. പുത്തൻകുന്ന് ചിറ്റൂരിലെ അഭിഭാഷക ദന്പതികളായ അബ്ദുൽ അസീസിന്റെയും സജ്നയുടെയും മകൾ ഷഹല ഷെറിനാണ്(10) മരിച്ചത്. ബത്തേരി ഗവ. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. ഇന്നലെ വൈകുന്നേരം ക്ലാസ് സമയത്താണ് പാന്പുകടിയേറ്റത്.
എന്തോ കടിച്ചെന്നു ഷഹന പറഞ്ഞതനുസരിച്ച് പരിശോധിച്ച അധ്യാപിക കാലിൽ കണ്ട മുറിവു കെട്ടി. വൈകാതെ അവശയായ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഡോക്ടറുടെ പരിശോധനയിലാണ് പാന്പുകടിയേറ്റെന്നു സ്ഥീരീകരിച്ചത്. റഫർ ചെയ്തതനുസരിച്ചു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. സഹോദരങ്ങൾ: അമീഗ ജെബിൻ, ആഖിൽ.