‘ദൃഷ്ടി’സമ്മേളനം നാളെ മുതൽ
Thursday, November 21, 2019 12:08 AM IST
തൃശൂർ: കേരളത്തിലെ നേത്രചികിത്സാ വിദഗ്ധരുടെ സംസ്ഥാന സംഘടനയായ കേരള സൊസൈറ്റി ഓഫ് ഓഫ്താൽമിക് സർജൻസിന്റെ വാർഷിക സമ്മേളനം - ദൃഷ്ടി 22, 23, 24 തീയതികളിൽ ലുലു ഇന്റർനാഷണൽ കണ്വൻഷൻ സെന്ററിൽ നടത്തും. നാളെ വൈകിന്നേരം ആറിന് എഇആർഒ ഡിഫൻസ് മിനിസ്ട്രി ഡയറക്ടർ ജനറൽ ഡോ. ടെസി തോമസ് ശിൽപശാല ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ. മീന ചക്രവർത്തി അധ്യക്ഷത വഹിക്കും. ഒരേ സമയം അഞ്ചു വേദികളിലായി 250 വിഷയങ്ങളിൽ വിദഗ്ധ ചർച്ചകൾ നടത്തുമെന്നു സംസ്ഥാന പ്രസിഡന്റ് ഡോ. എസ്. ശശികുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.