കോടിയേരിക്കെതിരേ മാനനഷ്ടക്കേസ്: തുടർനടപടികൾ സ്റ്റേചെയ്തു
Tuesday, December 3, 2019 1:23 AM IST
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ കേന്ദ്രമന്ത്രി വി. മുരളീധരൻ നൽകിയ മാനനഷ്ടക്കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.
2017 ഫെബ്രുവരിയിൽ നടന്ന ലോ അക്കാഡമി സമരത്തിൽ പങ്കെടുത്ത തനിക്കെതിരേ പേരൂർക്കടയിലെ സിപിഎമ്മിന്റെ യോഗത്തിൽ കോടിയേരി ബാലകൃഷ്ണൻ അപകീർത്തികരമായി പ്രസംഗിച്ചെന്നാരോപിച്ച് വി. മുരളീധരൻ നൽകിയ ഹർജി എറണാകുളം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. ഈ കേസ് റദ്ദാക്കാൻ കോടിയേരി ബാലകൃഷ്ണൻ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് തുടർ നടപടികൾ സ്റ്റേ ചെയ്തത്.