കേരളസർവകലാശാലയിൽ ദേശീയ ശില്പശാല
Friday, December 6, 2019 11:20 PM IST
തിരുവന്തപുരം: കേരളസർവകലാശാല രസതന്ത്രവകുപ്പിന്റെയും മുംബൈ ഭാഭ അറ്റോമിക് റിസർച്ച് സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ റേഡിയോ കെമിസ്ട്രി ആൻഡ് ആപ്ലിക്കേഷൻസ് ഓഫ് റേഡിയോ ഐസോടോപ്പ്സ് എന്ന വിഷയത്തിൽ ദേശീയ ശിൽപശാല സംഘടിപ്പിക്കും. ഡിസംബർ ഒന്പതു മുതൽ 14 വരെ കാര്യവട്ടം രസതന്ത്ര വിഭാഗത്തിൽ നടത്തപ്പെടുന്ന ശിൽപശാല ഒന്പതിന് രാവിലെ ഒന്പതിന് സർവകലാശാല വൈസ് ചാൻസലർ ഡോ.വി.പി. മഹാദേവൻപിള്ള ഉദ്ഘാടനം ചെയ്യും.