അഖില കേരള ദന്പതി കണ്വൻഷൻ 27ന്
Friday, December 6, 2019 11:40 PM IST
ചങ്ങനാശേരി: കരിസ്മാറ്റിക് കമ്മീഷന്റെ നേതൃത്വത്തിൽ ലോർഡ്സ് കപ്പിൾസ് മിനിസ്ട്രി കരിസ്മാറ്റിക് ദന്പതികളുടെ സംഗമം ’മിത്തേരെ 2019’ വിശുദ്ധ മറിയം ത്രേസ്യയുടെ പുണ്യഭൂമിയായ കുഴിക്കാട്ടുശേരിയിൽ 27ന് നടക്കും. ആയിരം കരിസ്മാറ്റിക് ദന്പതികൾ ഒത്തുചേരുന്ന സമ്മേളനത്തിൽ ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ അനുഗ്രഹപ്രഭാഷണം നടത്തും.
റിട്ട. സുപ്രീം കോർട്ട് ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തും.
കെസിസിആർടി ചെയർമാൻ ഫാ. ജോസഫ് താമരവെളി, മിനിസ്ട്രി അനിമേറ്റർ ഫാ. ലൂയിസ് വെള്ളാനിക്കൽ, മിനിസ്ട്രി കോ - ഓർഡിനേറ്റർ സാജൻ, മാജി എന്നിവർ പ്രസംഗിക്കും. കർമപരിപാടികൾക്ക് മിത്തേരെ 2019 രൂപം നൽകും.