പി. മോഹനന് കയർകേരള പുരസ്കാരം
Monday, December 9, 2019 12:35 AM IST
ആലപ്പുഴ: കയർ കേരള 2019ലെ മികച്ച ന്യൂസ് ഫോട്ടോയ്ക്കുള്ള പുരസ്കാരം പി. മോഹനന് (ദീപിക, ആലപ്പുഴ). ഇക്കഴിഞ്ഞ മൂന്നിനു ദീപികയിൽ പ്രസിദ്ധീകരിച്ച ആലപ്പുഴ ബീച്ചിലെ കയർ ഇൻസ്റ്റലേഷന്റെ ഫോട്ടോയ്ക്കാണ് പുരസ്കാരം.
15,000 രൂപയും ഫലകവുമടങ്ങിയ പുരസ്കാരം കയർകേരള സമാപന ചടങ്ങിൽ കയർ വികസന വകുപ്പ് ഡയറക്ടർ എൻ. പദ്മകുമാർ സമ്മാനിച്ചു. മികച്ച അച്ചടി മാധ്യമ പുരസ്കാരം നിസാർ പുതുമനയ്ക്കും മികച്ച ചാനൽ റിപ്പോർട്ടിംഗ് പുരസ്കാരം കെ.സി. ബിപിനും മികച്ച ഓണ്‍ലൈൻ റിപ്പോർട്ടിംഗ് പുരസ്കാരം ഇർഫാൻ ഇബ്രാഹിം സേട്ടിനും മികച്ച വികസനോന്മുഖ റിപ്പോർട്ടിംഗ് പുരസ്കാരം ആർ.ബി. സനൂപിനും ജൂറിയുടെ പ്രത്യേക പരാമർശം കെ.എ. ബാബുവിനും ലഭിച്ചു. കുസുമമാണ് (ത്രിവേണി മെഗാ മാർക്കറ്റ്, പറവൂർ) ഭാര്യ. മക്കൾ: രാജ്മോഹൻ, രഞ്ജിത്ത് മോഹൻ (വിദ്യാർഥികൾ).