ടൂറിസ്റ്റ്ബസ് സമരം: മൂന്ന് സംഘടനകൾ പങ്കെടുക്കില്ല
Monday, December 9, 2019 11:44 PM IST
തൃശൂർ: നിയമലംഘനങ്ങൾക്കെതിരേ സർക്കാരും അധികൃതരും നടത്തുന്ന നടപടികളിൽ പ്രതിഷേധിച്ച് ഒരു വിഭാഗം ടൂറിസ്റ്റ് ബസ് ഉടമകൾ ഇന്നു നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിലും ധർണയിലും പങ്കെടുക്കില്ലെന്ന് ടൂറിസ്റ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ, കിംഗ്ഡം ഓഫ് ടൂറിസ്റ്റ് ബസ് കമ്യൂണിറ്റി, കോണ്ട്രാക്ട് കാര്യേജ് ഓണേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.