കെസിവൈഎം പ്രക്ഷോഭത്തിന്
Tuesday, December 10, 2019 11:17 PM IST
കോട്ടയം: കത്തോലിക്കാ സഭയ്ക്കെതിരായുള്ള പ്രവണതക്കെതിരേ രക്തസാക്ഷികളാകാനും കെസിവൈഎം പ്രവർത്തകർ തയാറാണെന്ന് സിറിയക് ചാഴികാടൻ.
കത്തോലിക്ക സഭയിലെ സന്യസ്തരെ അവഹേളിക്കുന്ന പ്രവണതകൾക്കെതിരായും ചർച്ച് ആക്ടിന്റെ ന്യൂനതകൾ സഭയിലെ അല്മായരിലേക്ക് എത്തിക്കുന്നതിനായി കെസിവൈഎം സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സിറിയക് ചാഴികാടൻ.
കൊച്ചി രൂപതയുടെ ആതിഥേയത്വത്തിൽ തോപ്പുംപടി ബിഒടി ജംഗ്ഷനിൽ നടന്ന സംസ്ഥാനതല പ്രക്ഷോഭ പരിപാടിയിൽ കെസിവൈഎം കൊച്ചി രൂപത പ്രസിഡന്റ് ക്രിസ്റ്റി ചക്കാലക്കൽ അധ്യക്ഷത വഹിച്ചു.
ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, ബിജോ പി. ബാബു, ജോസ് റാൽഫ്, ഫാ. മെൽട്ടസ് കൊല്ലശേരി, കാസി പൂപ്പന, ജോസഫ് ദിലീപ്, സിസ്റ്റർ ഫിലോമിന കൊടിയഞ്ചേരി, സിസ്റ്റർ റോസ് മെറിൻ, ഡെലിൻ ഡേവിഡ്, തേജസ് മാത്യു കറുകയിൽ, സന്തോഷ് രാജ്, റോസ്മോൾ ജോസ്, കെ.എസ്. ടീന, ഷാരോണ്‍ കെ. റെജി തുടങ്ങിയവർ പ്രസംഗിച്ചു.