ഷെയ്ൻ നിഗം: പ്രശ്നങ്ങൾ സംഘടനകൾ പരിഹരിക്കണമെന്നു മന്ത്രി എ.കെ. ബാലൻ
Tuesday, December 10, 2019 11:40 PM IST
തിരുവനന്തപുരം: നടൻ ഷെയ്ൻ നിഗവും നിർമാതാക്കളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സിനിമ സംഘടനകൾക്ക് തന്നെ പരിഹരിക്കാൻ കഴിയുന്നതാണെന്നും ഇക്കാര്യത്തിൽ സർക്കാർ ഇടപെടേണ്ട കാര്യമില്ലെന്നും മന്ത്രി എ.കെ. ബാലൻ. ഇതിനെ ഈഗോ പ്രശ്നമായി ആരും കാണരുത്.
22 വയസു മാത്രം പ്രായമുള്ള കുട്ടിയാണ് ഷെയ്ൻ നിഗം. ഉറക്കക്കുറവ് കൊണ്ടുള്ള പ്രശ്നങ്ങൾ ഷെയ്ൻ നിഗമിനുണ്ടെന്നാണ് സംശയം. ഉറക്കക്കുറവും വ്യായാമക്കുറവും കലാകാരന്മാരുടെ തലച്ചോറിനെ ബാധിക്കും. അപ്പോൾ അത് അഭിനയത്തെയും ബാധിക്കും. കരാർ ഒപ്പിടുന്പോൾ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കണമെന്നും മന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി അറിയിച്ചു.
വിഷയത്തിൽ മോഹൻലാലിന് കുറിപ്പ് നൽകും. ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനുമായി സംസാരിക്കുകയും ചെയ്യുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.