പ്രതികൾ വെടിയേറ്റു മരിച്ച സംഭവം പരിശോധിക്കണം
Wednesday, December 11, 2019 12:25 AM IST
ആലുവ: ഹൈദരാബാദിൽ യുവതിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പിടിയിലായവർ പൊലീസിന്റെ വെടിയേറ്റു മരിച്ച സംഭവത്തിന്റെ ശരിയായ വിവരം പുറത്തുവന്നിട്ടില്ലെന്നും ഇക്കാര്യം പരിശോധിക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് ആന്റണി ഡൊമിനിക് പറഞ്ഞു.
ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറയുന്പോൾ വ്യാജ ഏറ്റുമുട്ടലാണെന്ന് മറ്റു ചില അഭിപ്രായങ്ങളും പുറത്തുവരുന്നുണ്ട്. എൻകൗണ്ടർ അല്ലെങ്കിൽ ആർട്ടിക്കിൾ 21 ന്റെ ലംഘനമാണ്. അതിനാൽ എൻകൗണ്ടർ ആണോയെന്ന് വ്യക്തമായി പരിശോധിക്കണം. ഇത് സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്.