ട്രഷറിയിൽ ഇളവ്; ഒരു ലക്ഷം വരെയുള്ള ബില്ലുകൾ മാറും
Sunday, December 15, 2019 1:00 AM IST
തിരുവനന്തപുരം: ട്രഷറി നിയന്ത്രണത്തിൽ നേരിയ ഇളവ്. ഒരു ലക്ഷം രൂപ വരെയുള്ള തുകയുടെ ബില്ലുകളും ചെക്കുകളും പാസാക്കി നൽകണമെന്നു സബ് ട്രഷറി ഓഫീസർമാർക്കു ട്രഷറി ഡയറക്ടർ നിർദേശം നൽകി.
ഡിസംബർ ഏഴുവരെ സമർപ്പിച്ച ഒരു ലക്ഷം വരെയുള്ള ബില്ലുകളും ചെക്കുകളും പാസാക്കി നൽകണം. തപാൽ സ്റ്റാന്പും വോട്ടെണ്ണുന്ന യന്ത്രങ്ങളും വാങ്ങാനുള്ള ആവശ്യങ്ങൾ അംഗീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.