നെടുങ്കണ്ടത്ത് എംജി വാഴ്സിറ്റി പ്രാദേശിക കേന്ദ്രം ഫെബ്രുവരിയിൽ
Thursday, January 16, 2020 11:37 PM IST
കോ​ട്ട​യം: ഡ​യ​റ​ക്‌​ട​റേ​റ്റ് ഫോ​ർ അ​പ്ലൈ​ഡ് ഷോ​ർ​ട്ട്ടേം പ്രോ​ഗ്രാം​സി​ന്‍റെ (ഡി​എ​എ​സ്പി) പ്രാ​ദേ​ശി​ക കേ​ന്ദ്രം നെ​ടു​ങ്ക​ണ്ട​ത്ത് തു​ട​ങ്ങാ​ൻ സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റ് തീ​രു​മാ​നി​ച്ചു. ബി​എ​ഡ് കേ​ന്ദ്ര​ത്തോ​ടു ചേ​ർ​ന്നു നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച കെ​ട്ടി​ട​ത്തി​ലാ​ണു പ്രാ​ദേ​ശി​ക കേ​ന്ദ്രം തു​ട​ങ്ങു​ക. സേ​വ​ന​കേ​ന്ദ്ര​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഫീ​സ​ട​യ്ക്കാ​നും അ​പേ​ക്ഷ​ക​ൾ ന​ൽ​കാ​നും സൗ​ക​ര്യ​മൊ​രു​ക്കും.

ഡി​എ​എ​സ്പി പ്രാ​ദേ​ശി​ക കേ​ന്ദ്ര​ത്തി​ൽ ഫോ​റെ​ക്സ് മാ​നേ​ജ്മെ​ന്‍റി​ൽ പി​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സും ഓൺട്രപ്ര​ണ​ർ​ഷി​പ്പ് മാ​നേ​ജ്മെ​ന്‍റ്, ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ്, സൈ​ബ​ർ നി​യ​മം, ഫി​ലിം-​ക​ൾ​ച്ച​ർ-​സൊ​സൈ​റ്റി, വാ​ട്ട​ർ ഹാ​ർ​വെ​സ്റ്റിം​ഗ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സും ന​ട​ത്തും. ഫെ​ബ്രു​വ​രി 22ന് ​ഉ​ദ്ഘാ​ട​നം ന​ട​ക്കും. ജൂ​ലൈ​യോ​ടെ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ഡേ​റ്റാ ബി​സി​ന​സ് അ​ന​ലെ​റ്റി​ക്സ്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് എ​ന്നി​വ​യി​ൽ പി​ജി ഡി​പ്ലോ​മ കോ​ഴ്സു​ക​ളും കം​പ്യൂ​ട്ട​റൈ​സ്ഡ് ഫി​നാ​ൻ​ഷ്യ​ൽ അ​ക്കൗ​ണ്ടിം​ഗ് ആ​ൻ​ഡ് ടാ​ക്സേ​ഷ​നി​ൽ ഡി​പ്ലോ​മ കോ​ഴ്സും ബി​സി​ന​സ് ഡേ​റ്റാ അ​നാ​ലി​സി​സ് (ടാ​ലി, എം​എ​സ് എ​ക്സ​ൽ) സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സും ആ​രം​ഭി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.