തീരമേഖലാ കൈകാര്യ പദ്ധതി കേന്ദ്രസർക്കാർ അംഗീകരിച്ചു
Friday, January 17, 2020 1:01 AM IST
കൊച്ചി: കേരളത്തിലെ തീരദേശ ജില്ലകള്‍ക്കു വേണ്ടി 2011 ലെ സിആര്‍ഇസഡ് വിജ്ഞാപനമനുസരിച്ച് തയാറാക്കി നല്കിയ കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് പ്ലാന്‍ (തീരമേഖലാ കൈകാര്യ പദ്ധതി) കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഒരു വര്‍ഷം മുമ്പ് അംഗീകരിച്ചതായി സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പുതിയ പ്ലാനിനു കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്ന വിശദീകരണം രേഖപ്പെടുത്തി ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കി.