സിസ്റ്റർ അഞ്ജിതയ്ക്ക് അവാർഡ്
Friday, January 17, 2020 11:56 PM IST
കോട്ടയം: ക്രൈസ്തവ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മികച്ച ലക്ഷ്യോന്മുഖ ലേഖനത്തിനുള്ള 2019ലെ ബിഷപ് മാക്കീൽ ഫൗണ്ടേഷൻ അവാർഡിനു ക്ലിനിക്കൽ സൈക്കോളജിസ്റ്റും ജീവ കൗണ്‍സിലിംഗ് സെന്റർ ഡയറക്ടറുമായ സിസ്റ്റർ അഞ്ജിത എസ്വിഎം തെരഞ്ഞെടുക്കപ്പെട്ടു.
കുട്ടികളിലെ അമിതമായ മൊബൈൽ ഉപയോഗത്തെക്കുറിച്ചുള്ള “കുട്ടികൾ പരിധിക്കുപുറത്ത്’ എന്ന ലേഖനത്തിനാണ് അവാർഡ് ലഭിച്ചത്.
26ന് ഇടയ്ക്കാട്ട് പള്ളിയിൽ മാക്കീൽ പിതാവിന്റെ ചരമവാർഷിക അനുസ്മരണ ചടങ്ങിൽ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് കാഷ് അവാർഡും ഫലകവുമടങ്ങുന്ന പുരസ്കാരം സമ്മാനിക്കും. കോട്ടയം അതിരൂപതയിലെ വിസിറ്റേഷൻ സന്യാസിനി സമൂഹാംഗവും വയനാട് പുളിഞ്ഞാൽ പഞ്ചിറയിൽ സിറിയക് - ചിന്നമ്മ ദന്പതികളുടെ മകളുമാണ്.