അർത്തുങ്കലിൽ മകരം തിരുനാൾ ഇന്ന്
Monday, January 20, 2020 12:43 AM IST
ചേർത്തല: പ്രാർഥനാനിർഭരമായ മനസുമായി കാത്തിരുന്ന വിശ്വാസികൾക്കു സായുജ്യമേകുന്ന അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം തിരുനാൾ ഇന്ന്. രാവിലെ 5.30 മുതൽ രാത്രി ഒന്പതുവരെ വിവിധ സമയങ്ങളിലായി ദിവ്യബലി നടക്കും.
രാവിലെ 11ന് തിരുനാൾ ദിവ്യബലിക്ക് എറണാകുളം -അങ്കമാലി അതിരൂപത്യ മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ മുഖ്യകാർമികനാകും. മൂന്നിനു തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിക്ക് ആലപ്പുഴ രൂപതാധ്യക്ഷൻ ഡോ. ജെയിംസ് റാഫേൽ ആനാപറന്പിൽ മുഖ്യകാർമികത്വം വഹിക്കും. 4.30ന് വിശുദ്ധന്റെ അത്ഭുത തിരുസ്വരൂപവുമായി തിരുനാൾ പ്രദക്ഷിണം നടക്കും. 27ന് വൈകുന്നേരം മൂന്നിനു ദിവ്യബലിയും തുടർന്ന് പ്രദക്ഷിണവും. രാത്രി 10.30ന് കൃതജ്ഞതാ ദിവ്യബലി.
നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നാനാജാതി മതസ്ഥരായ ലക്ഷക്കണക്കിനു വിശ്വാസികളാണ് രാപകൽ വ്യത്യാസമില്ലാതെ എത്തി തിരുസ്വരൂപം വണങ്ങി, നേർച്ചകാഴ്ചകൾ നടത്തി പ്രാർഥിക്കുന്നത്.