യൂറോളജിസ്റ്റുകളുടെ ദേശീയ സമ്മേളനം കൊച്ചിയിൽ
Tuesday, January 21, 2020 11:16 PM IST
കൊച്ചി: യൂറോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (യുഎസ്ഐ) ദേശീയ സമ്മേളനം യുസിക്കോണ് നാളെ മുതൽ 26 വരെ കൊച്ചിയിലെ ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കണ്വൻഷൻ സെന്ററിൽ നടക്കും.
യൂറോളജി ശസ്ത്രക്രിയാ രംഗത്ത് കൃത്യതയേറിയ റോബോട്ടിക് സർജറികളും ലേസർ സർജറികളും ഉൾപ്പെടുന്ന നൂതന ചികിത്സാ സാങ്കേതികവിദ്യകൾ സമ്മേളനത്തിൽ ചർച്ച വിഷയമാവും. യൂറോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനത്തിന് കേരളത്തിലെ യൂറോളജിക്കൽ അസോസിയേഷനാണ് ആതിഥേയത്വം വഹിക്കുന്നത്.
സീനിയർ യൂറോളജി പ്രഫ. റോയ് ചാലി നാളെ വൈകിട്ട് ആറിനു സമ്മേളനം ഉദ്ഘാടനം ചെയ്യും. റിട്ടയേഡ് സുപ്രീം കോടതി ജഡ്ജി കുര്യൻ ജോസഫ് വിശിഷ്ടാതിഥിയായിരിക്കും.