മീഡിയ ഡയറക്ടർമാരുടെയും പിആർഒമാരുടെയും യോഗം ഒന്നിന്
Saturday, January 25, 2020 12:25 AM IST
കൊച്ചി: കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ രൂപതകളിലെയും സന്യാസ സമൂഹങ്ങളിലെയും മാധ്യമ കമ്മീഷൻ ഡയറക്ടർമാരുടെയും പിആർഒമാരുടെയും യോഗം ഫെബ്രുവരി ഒന്നിനു പാലാരിവട്ടം പിഒസിയിൽ നടക്കും. ബിഷപ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. ‘ഡിജിറ്റൽ ജേർണലിസം സാധ്യതകളും വെല്ലുവിളികളും’എന്ന വിഷയത്തിൽ എബി തരകൻ ക്ലാസ് നയിക്കും.
രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെയാണു യോഗമെന്നു ഐക്യജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. സാജു കുത്തോടിപുത്തൻപുരയിൽ, മീഡിയ കമ്മീഷൻ സെക്രട്ടറി റവ.ഡോ. ഏബ്രഹാം ഇരിന്പിനിക്കൽ എന്നിവർ അറിയിച്ചു.