44 പേരെക്കൂടി സ്ക്രീനിംഗിനു വിധേയരാക്കി
Sunday, January 26, 2020 1:14 AM IST
നെടുമ്പാശേരി: കൊറോണ വൈറസ് രോഗ (എൻസിഒവി) ഭീഷണി കണക്കിലെടുത്ത് കൊച്ചി വിമാനത്താവളത്തിൽ ഇന്നലെ 44 പേരെക്കൂടി സ്ക്രീനിംഗിനു വിധേയരാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ 84 പേരെ സ്ക്രീനിംഗിനു വിധേയരാക്കിയെങ്കിലും ആരിലും രോഗം കണ്ടെത്താനായിട്ടില്ല. ചൈനയിൽ നിന്ന് ക്വാലാലംപുർ, ബാങ്കോക്ക്, സിംഗപ്പുർ തുടങ്ങിയ വിമാനത്താവളങ്ങളിലൂടെ പുറപ്പെട്ട് നെടുമ്പാശേരിയിൽ എത്തുന്ന യാത്രക്കാരെയാണ് പ്രധാനമായും നിരീക്ഷിക്കുന്നത്.