ഡിജിപി ഗവർണർക്കും വിശദീകരണം നല്കി
Friday, February 14, 2020 1:05 AM IST
തിരുവനന്തപുരം: വെടിയുണ്ടയും ആയുധങ്ങളും കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു കാര്യങ്ങൾ വിശദീകരിച്ച ശേഷം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ രാജ്ഭവനിലെത്തി ഗവർണറെയും സന്ദർശിച്ചു. മുൻകൂർ അനുമതി തേടി ഇന്നലെ ഉച്ചയോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ട ഡിജിപി ഒന്നര മണിക്കൂറിലേറെ കാര്യങ്ങൾ വിശദീകരിച്ചു.