പാചകവാതക വില വർധനവിനെതിരെ കെസിവൈഎം പ്രതിഷേധിച്ചു
Wednesday, February 19, 2020 12:02 AM IST
കോട്ടയം: പാചകവാതക വില കുത്തനെ ഉയർത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കെസിവൈഎം സംസ്ഥാന സമിതി പ്രതിഷേധ ധർണ നടത്തി. സാധാരണക്കാരന്റെ ജീവിതചക്രത്തെ താളം തെറ്റിക്കുന്ന രീതിയിലുള്ള വിലവർധന പിൻവലിക്കണമെന്നു ധർണ ഉദ്ഘാടനം ചെയ്ത കെസിവൈഎം മുൻ ഡയറക്ടർ ഫാ. മാത്യു ജേക്കബ് തിരുവാലിൽ ആവശ്യപ്പെട്ടു.
കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അധ്യക്ഷത വഹിച്ചു. കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലയ്ക്കൽ, ജയ്സൻ ചക്കേടത്ത്, സംസ്ഥാന ട്രഷറർ ലിജീഷ് മാർട്ടിൻ, സെക്രട്ടറിമാരായ അനൂപ് പുന്നപ്പുഴ, സിബിൻ സാമുവൽ, ഡെനിയ സിസി ജയൻ എന്നിവർ പ്രസംഗിച്ചു.