മരിയൻ കോളജിൽ അന്താരാഷ്ട്ര കോണ്‍ഫറൻസ് ആരംഭിച്ചു
Thursday, February 20, 2020 11:33 PM IST
കുട്ടിക്കാനം: കുട്ടിക്കാനം മരിയൻ കോളജ് (ഓട്ടോണോമസ്) സാമൂഹ്യപ്രവർത്തന വിഭാഗത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര കോണ്‍ഫറൻസ് ആരംഭിച്ചു. ജർമനിയിലെ കാതോ എൻആർഡബ്ല്യൂ യൂണിവഴ്സിറ്റിയിലെ പ്രൊഫസർ ഡോ. മോണിക്ക ടോബേ ഷക്കുല്ല കോണ്‍ഫറൻസ് ഉദ്ഘാടനം ചെയ്തു.
ക്രൈസ്റ്റ് യൂണിവഴ്സിറ്റിയിലെ സാമൂഹ്യ പ്രവർത്തന വിഭാഗം മേധാവി പ്രൊഫസർ ഡോ. വിക്ടർ പോൾ മുഖ്യപ്രഭാഷണം നടത്തി. മരിയൻ കോളജ് പ്രിൻസിപ്പൽ ഡോ. പി. റോയി ഏബ്രഹാം, കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് വർക്കിംഗ് പ്രസിഡന്റ് ഡോ. ജോസഫ് സെബാസ്റ്റ്യൻ, ഡോ. കവിത മനോജ്, വിദ്യാർഥി പ്രതിനിധി ക്രിസൻ ആൻ ജോർജ് എന്നിവർ പ്രസംഗിച്ചു. ലയോള കോളജ് സോഷ്യൽ വർക്ക് മേധാവി ഡോ. സോണി ജോസ്, ഡോ. രാഗേഷ്, ഇംഹാൻസ് കോഴിക്കോട്, ഡോ. ജോണ്‍ ജോണ്സണ്, ഡോ. ഐപ് വർഗീസ്, അധ്യപകരായ ബ്രദർ ജോസഫ് ചാരുപ്ലക്കൽ, അജേഷ് പി. ജോസഫ്, ഡോ. റാസി എന്നിവർ ചർച്ചകൾക്കു നേതൃത്വം നൽകും. കോണ്‍ഫറൻസ് ഇന്നു സമാപിക്കും.
കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ്, സ്കൂൾ ഓഫ് സോഷ്യൽ വർക്കേഴ്സ് എന്നിവയുടെ സഹകരണത്തോടെയാണ് കോണ്‍ഫറൻസ് നടത്തുന്നത്.