അണ്ടർവാല്യുവേഷൻ മെഗാ അദാലത്ത്
Wednesday, February 26, 2020 12:30 AM IST
തിരുവനന്തപുരം: 1986 മുതൽ 2017 മാർച്ച് വരെ രജിസ്റ്റർ ചെയ്ത അണ്ടർവാല്യുവേഷൻ നടപടികളിൽ ഉൾപ്പെട്ട ആധാരങ്ങളെ നടപടികളിൽ നിന്ന് ഒഴിവാക്കുന്നതിന് രജിസ്ട്രേഷൻ വകുപ്പിന്റെ മെഗാ അദാലത്ത് ആരംഭിച്ചു. എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലും മാർച്ച് അഞ്ച് വരെ അദാലത്ത് നടക്കും. അദാലത്തിൽ പങ്കെടുത്ത് കുറവ് മുദ്രയുടെ 30 ശതമാനം തുക അടച്ച് അണ്ടർവാല്യുവേഷൻ നടപടികളിൽ നിന്ന് ഒഴിവാകാം.
നോട്ടീസ് ലഭിച്ചിട്ടില്ലാത്തവർക്ക് ആധാരം അണ്ടർവാല്യുവേഷൻ നടപടികളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നുളള വിവരം www.keralaregi stration.gov.in ലെ online Applicati on/know your document undervalued or not എന്ന ലിങ്ക് മുഖേനയോ സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്നോ അറിയാം. 30 ശതമാനം തുക അടച്ച് നടപടികളിൽ നിന്ന് ഒഴിവാക്കുന്നതിനുളള അവസരം മാർച്ച് 31 വരെ മാത്രമേ ലഭിക്കൂ.