കോ​ട്ട​യം വ​ഴി​യു​ള്ള ട്രെ​യി​നു​ക​ൾ വൈ​കി​യോ​ടും
Wednesday, February 26, 2020 12:30 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ട്ട​​​യം-​​​എ​​​റ​​​ണാ​​​കു​​​ളം സെ​​​ക്ഷ​​​നി​​​ൽ ട്രാ​​​ക്ക് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ 29 ന് ​​​കോ​​​ട്ട​​​യം വ​​​ഴി​​​യു​​​ള്ള നാ​​​ല് ട്രെ​​​യി​​​നു​​​ക​​​ൾ വൈ​​​കി​​​യോ​​​ടു​​​മെ​​​ന്ന് റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു. ഗാ​​​ന്ധി​​​ധാം-​​​നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ എ​​​ക്സ്പ്ര​​​സ് പി​​​റ​​​വം റോ​​​ഡ് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റും തു​​​ട​​​ർ​​​ന്നു പി​​​റ​​​വ​​​ത്തി​​​നും വൈ​​ക്ക​​​ത്തി​​​നു​​​മി​​​ട​​​യി​​​ൽ 35 മി​​​നി​​​റ്റും പി​​​ടി​​​ച്ചി​​​ടും. മാം​​​ഗ​​​ളൂ​​​ർ-​ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ എ​​​ക്സ്പ്ര​​​സ് എ​​​റ​​​ണാ​​​കു​​​ളം-​​​കോ​​​ട്ട​​​യം സെക്‌ഷനി​​​ൽ ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​ർ പി​​​ടി​​​ച്ചി​​​ടും. മ​​​ധു​​​ര-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​മൃ​​​ത എ​​​ക്സ്പ്ര​​​സ്, നി​​​ല​​​ന്പൂ​​​ർ റോ​​​ഡ്-​​​കൊ​​​ച്ചു​​​വേ​​​ളി രാ​​​ജ്യ​​​റാ​​​ണി എ​​​ന്നീ ട്രെ​​​യി​​​നു​​​ക​​​ൾ കോ​​​ട്ട​​​യം സെ​​​ക്ഷ​​​നി​​​ൽ ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​ർ പി​​​ടി​​​ച്ചി​​​ടു​​​മെ​​​ന്നും റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.