കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു
Wednesday, February 26, 2020 12:30 AM IST
തിരുവല്ല: എംസി റോഡിൽ കാൽനടയാത്രികൻ കാറിടിച്ച് മരിച്ചു. ചിറ്റാർ മണക്കയം മുരുതോം പതാലിൽ പീലിപ്പോസിന്റെ മകൻ ബാബു എം.തോമസാണ് (59)മരിച്ചത്.
ഇന്നലെ പുലർച്ചെ 1.45ന് പെരുന്തുരുത്തിയിലാണ് സംഭവം. അപകടത്തിൽപ്പെട്ട കാർഒാടിച്ചിരുന്ന ഡ്രൈവർ ചെങ്ങന്നൂർ സ്വദേശി കളരിക്കൽ സനൂപിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
സംസ്കാരം നാളെ 12 ന് ചിറ്റാർ സെന്റ് പോൾസ് ഓർത്തോഡോക്സ് പള്ളിയിൽ . ഭാര്യ: ഏലിയാമ്മ തോമസ്. മകൻ: പരേതനായ റോബിൻ.