ഡൽഹിയിൽ നടക്കുന്നത് ആസൂത്രിത ആക്രമണം: കുഞ്ഞാലിക്കുട്ടി
Wednesday, February 26, 2020 12:32 AM IST
തിരുവനന്തപുരം: ഡൽഹിയിലെ ആക്രമണങ്ങൾ ആഹ്വാനം ചെയ്തു നടപ്പാക്കുന്നതാണെന്നും ഇതിൽ സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തണമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.
നിലവിൽ ഡൽഹിയിലെ സംഭവവികാസങ്ങൾ അതീവ ഗുരുതരമാണ്. കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നും പോലീസ് നിഷ്ക്രിയമായസ്ഥിതിയിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി ഉൾപ്പെടെയുള്ളവരുടെ ഇടപെടലുകൾ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.