കാൻസർ രോഗികൾക്ക് ആശ്വാസമായി ആർസിസിയിൽ വെർച്വൽ ഒപി
Friday, March 27, 2020 12:41 AM IST
തിരുവനന്തപുരം: കോവിഡ്-19 രോഗവ്യാപനത്തിന്റെയും ലോക് ഡൗണിന്റെയും പശ്ചാത്തലത്തിൽ സുരക്ഷ മുൻനിർത്തി ആർസിസിയിൽ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
അടിയന്തര സ്വഭാമുള്ള കാൻസർ ചികിത്സകൾ തുടരും. അപ്പോയിന്റ്മെന്റ് ലഭിച്ചിട്ടുള്ള രോഗികൾക്ക് ആർസിസിയിൽ എത്താതെ തന്നെ സംശയ നിവാരണത്തിനായി വെർച്വൽ ഒപി സംവിധാനം ഏർപ്പെടുത്തി. രോഗികൾക്ക് അപ്പോയിന്റ്മെന്റ് ലഭിച്ചിട്ടുള്ള ദിവസം അവരുടെ ഡോക്ടറുമായി രാവിലെ ഒൻപതിനും ഉച്ചയ്ക്ക് ഒന്നിനും മധ്യേ സംസാരിക്കാം. ഇതേക്കുറിച്ചുള്ള അറിയിപ്പ് രോഗികളുടെ മൊബൈൽ ഫോണിൽ സന്ദേശമായി എത്തും.