പോലീസുകാര്‍ അവശ്യഘട്ടങ്ങളിലല്ലാതെ മറ്റുള്ളവരെ തൊടരുത്
Saturday, March 28, 2020 12:52 AM IST
കൊച്ചി: സംസ്ഥാനത്തു ലോക്ക് ഡൗണ്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ ആരോഗ്യ സുരക്ഷ കര്‍ശനമായി ഉറപ്പാക്കുന്നതിന്റെ ഭാഗമായി സാമൂഹ്യ അകലം പാലിക്കണമെന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവന് രാമചന്ദ്രന്. പൊതുജനങ്ങളോടു വളരെയടുത്തുനിന്നു പോലീസുകാർ സംസാരിക്കുന്ന ദൃശ്യങ്ങള്‍ കണ്ടു. ആവശ്യമായ ഘട്ടങ്ങളിലല്ലാതെ മറ്റുള്ളവരെ തൊടരുത്.
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചവരെ പോലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ബലം പ്രയോഗിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളിലല്ലാതെ ഇത്തരം നടപടി പാടില്ല. അതും അവശ്യമായ രീതിയിലെ പാടുള്ളൂ. ഇത്തരം നിർദേശങ്ങൾ പോലീസിനു നൽകണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു ജസ്റ്റീസ് കത്തയച്ചു. പോലീസ് ചെയ്യുന്ന സേവനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും ജസ്റ്റീസ് പറഞ്ഞു.