റാപ്പിഡ് ടെസ്റ്റ് നടത്തും
Sunday, March 29, 2020 12:39 AM IST
തിരുവനന്തപുരം: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തു സമൂഹവ്യാപനം ഉണ്ടാകുന്നുണ്ടോ എന്ന് ഗൗരവമായി പരിശോധിക്കാൻ റാപ്പിഡ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. നിരീക്ഷണത്തിലിരിക്കുന്ന എല്ലാവരുടെയും രക്തസാന്പിൾ എടുത്തു റാപ്പിഡ് ടെസ്റ്റ് നടത്താനുള്ള നടപടികളുമായി മുന്നോട്ടു പോകും. വളരെ വേഗത്തിൽ ഫലമറിയാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകതയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.