അതിഥി തൊഴിലാളികള്‍ക്ക് കോള്‍ സെന്റര്‍
Monday, March 30, 2020 11:48 PM IST
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ സംസ്ഥാനത്തുള്ള അതിഥി (ഇതര സംസ്ഥാന) തൊഴിലാളികള്‍ക്ക് പ്രശ്നങ്ങള്‍ അറിയിക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി കോള്‍ സെന്റര്‍ പ്രവര്‍ത്തന സജ്ജമായി. സംസ്ഥാനതലത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് ലേബര്‍ കമ്മീഷണറേറ്റിലും അതത് ജില്ലാ ലേബര്‍ ഓഫീസുകളിലുമായാണ് കോള്‍ സെന്റര്‍ സജ്ജമാക്കിയിരിക്കുന്നത്.
ഇതര സംസ്ഥാനക്കാര്‍ക്ക് അവരവരുടെ ഭാഷകളില്‍ ( തമിഴ്, ഹിന്ദി, ബംഗാളി, അസാമീസ്, ഒറിയ) തന്നെ മറുപടി നല്‍കുന്നതിനും പ്രശ്ന പരിഹാരത്തിനുമായി ഭാഷാ വിദഗ്ധരായ ജീവനക്കാരെ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ തലത്തില്‍ ഹെല്പ് ഡെസ്ക്കുകളില് രണ്ടു ഭാഷാ വിദഗ്ധരടങ്ങുന്ന ടീം 24 മണിക്കൂറും സേവനത്തിനായി ഉണ്ടാകും. സംസ്ഥാനതല കോള്‍ സെന്റര്‍ നമ്പര്‍(ടോള്‍ ഫ്രീ155214, 1800 425 55214)