സാലറി ചലഞ്ചുമായി സർക്കാർ
Tuesday, March 31, 2020 12:22 AM IST
തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാർക്കു മുന്നിൽ സാലറി ചലഞ്ചുമായി സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തി. ഒരു മാസത്തെ ശന്പളം ജീവനക്കാർ നൽകണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒരു മാസത്തെ ശന്പളം നൽകാൻ കഴിയില്ലെന്ന നിലപാടാണു പ്രതിപക്ഷ സംഘടനകൾ ചർച്ചയിൽ സ്വീകരിച്ചത്.