മികച്ച അടുക്കളത്തോട്ടം മത്സരത്തിനു രജിസ്റ്റർ ചെയ്യാം
Saturday, April 4, 2020 11:40 PM IST
കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ലോക് ഡൗൺ കാലത്തു തുടക്കമിട്ട ”വീട്ടിലിരിക്കാം പച്ചക്കറി നടാം’’ എന്ന ക്യാംപയിന്റെ രണ്ടാം ഭാഗമായി സംസ്ഥാനതലത്തിൽ ഏദൻതോട്ട മത്സരം നടത്തും. വിജയികൾക്കു സമ്മാനങ്ങൾ നൽകും. കേരളത്തിലെ പതിമൂന്നു രൂപതകളിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന മികച്ച അടുക്കളത്തോട്ടങ്ങൾക്കാണ് സമ്മാനം. 2020 മാർച്ച് 25നു ശേഷം തുടങ്ങി ജൂൺ പത്തിനുള്ളിൽ പങ്കെടുക്കുന്ന പച്ചക്കറിത്തോട്ടങ്ങൾക്കാണ് സമ്മാനം.
കോവിഡ് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാനുള്ള ഒരുക്കമായും പച്ചക്കറികൾ പരസ്പരം പങ്കുവയ്ക്കാനുമായും പങ്കുചേരാം. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ഫേസ് ബുക്ക് മെസഞ്ചറിൽ www.facebook.co m/ccg lobal.2020 മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നു എന്നു കാണിച്ച് പേര് , വീട്ടു പേര് , ഇടവക, രൂപത, ഫോൺ നമ്പർ, ഇ മെയിൽ അഡ്രസ് തുടങ്ങിയവ അയയ്ക്കുക.
കാത്തലിക് കോൺഗ്രസിന്റെ ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് Catholic Congres global ഈ മത്സരത്തിന്റെ പ്രമോഷന് ഉപയോഗിക്കും.
വിജയ നിർണയം
പച്ചക്കറിത്തോട്ടങ്ങളുടെ ഫോട്ടോകൾ മത്സരാർഥികൾ ളയ മെസഞ്ചറിലോ കത്തോലിക്ക കോൺഗ്രസ് മെയിലിലോ അയക്കുക ([email protected]). ഇവ പേജിൽ പോസ്റ്റ് ചെയ്യും . ഏറ്റവും കൂടുതൽ ലൈക്ക്, കമന്റ് , ഷെയർ കിട്ടുന്ന ആൾക്ക് 50 ശതമാനം മാർക്ക് ലഭിക്കും . ബാക്കി 50 ശതമാനം കത്തോലിക്ക കോൺഗ്രസ് എക്സ്പേർട്ട് ടീമിന്റെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി നൽകും. വീടിന്റെ പരിസരത്തുള്ള കൃഷിയെ പരിഗണിക്കൂ. നൂതന ആശയങ്ങൾക്കും മുൻഗണന ഉണ്ടാകും. ഒന്നാം സമ്മാനം 50,000 രൂപ, രണ്ടാം സമ്മാനം 25,000 രൂപ, മൂന്നാം സമ്മാനം 10,000 രൂപ വീതം 1 1 പേർക്ക്. ഇന്നു മുതൽ മേയ് 30 വരെ രജിസ്റ്റർ ചെയ്യാം. ജൂൺ പത്തോടെ ഫേസ്ബുക്ക് വഴിയുള്ള റേറ്റിംഗ് അവസാനിപ്പിക്കും.