വിദ്യാർഥികൾക്ക് സഹായം എത്തിക്കണം: നോർക്ക
Thursday, April 9, 2020 12:14 AM IST
തിരുവനന്തപുരം: മൊൾഡോവയിലെ മലയാളികൾ അടക്കമുള്ള ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾക്ക് അടിയന്തര സഹായവും നാട്ടിലേക്ക് എത്തുന്നതിനുള്ള സത്വര നടപടിയും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മൊൾഡോവ ഇന്ത്യൻ അംബാസഡർക്ക് നോർക്ക കത്ത് നൽകി.
നിക്കോളെ ടെസ്റ്റിമിറ്റാൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളെ യാത്രാവിലക്ക് മാറിയാലുടൻ നാട്ടിലേക്കയക്കാൻ നടപടി കൈക്കൊള്ളണമെന്ന് ഇക്കഴിഞ്ഞ 18 ന് നോർക്ക കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.