ബെവ്കോയുടെ പേരിൽ വ്യാജ ആപ്; ഹൈടെക് സെൽ അന്വേഷിക്കും
Thursday, May 28, 2020 12:49 AM IST
തിരുവനന്തപുരം: മദ്യം വാങ്ങാനായി ബെവ്കോ പുറത്തിറക്കുന്ന ആപ് എന്ന തരത്തിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ വ്യാജ ആപ് പ്രചരിച്ച സംഭവം പോലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എൻക്വയറി സെൽ അന്വേഷിക്കുമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വ്യാജആപ് പ്രചരിപ്പിച്ചവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മദ്യം വാങ്ങാനായി പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന ആപ്പിന്റെ മാതൃകയിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ് ലഭ്യമാണെന്നു ചൂണ്ടിക്കാട്ടി ബെവ്കോ മാനേജിംഗ് ഡയറക്ടർ ജി. സ്പർജൻ കുമാർ ഡിജിപിക്കു പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.