യുവജന കമ്മീഷൻ സ്വമേധയാ കേസ് എടുത്തു
Tuesday, June 2, 2020 11:57 PM IST
തിരുവനന്തപുരം: സർക്കാരിന്റെ ഓൺലൈൻ പഠന സംവിധാനത്തിൽ ക്ലാസെടുത്ത അധ്യാപകരെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെ യുവജന കമ്മീഷൻ സ്വമേധയാ കേസ് എടുത്തു. അധ്യാപകർക്കെതിരെ ലൈംഗികചുവയോടെയുള്ള ട്രോളുകളും പോസ്റ്ററുകളും കമന്റുകളും പ്രചരിപ്പിച്ചവർക്കെതിരെയാണ് കേസ്.
പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് യുവജന കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു.