പ്രളയം: ആശങ്കയ്ക്ക് അടിത്തറയില്ലെന്ന് കെഎസ്ഇബി
Sunday, June 7, 2020 12:30 AM IST
കൊച്ചി: മഴക്കാലമെത്തും മുമ്പേ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഈ വര്‍ഷവും പ്രളയമുണ്ടാകുമെന്ന ആശങ്കയ്ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്ന് കെഎസ്ഇബി അധികൃതര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി ജസ്റ്റീസ് ദേവന് രാമചന്ദ്രന് ചീഫ് ജസ്റ്റീസിനെഴുതിയ കത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജിയിലാണ് വൈദ്യുതി ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്.
കെഎസ്ഇബിയുടെ ചുമതലയിലുള്ള 37 ഡാമുകള്‍ക്കും സമഗ്ര അടിയന്തര കര്‍മപദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് ബോര്‍ഡ് വ്യക്തമാക്കുന്നു. ഇതിനു കേന്ദ്ര ജല കമ്മീഷന്റെ അംഗീകാരവുമുണ്ട്.