കി​ഫ്ബി: 2002.72 കോ​ടി​യു​ടെ 55 പ​ദ്ധ​തി​ക​ൾക്ക് അ​നു​മ​തി
Wednesday, July 1, 2020 12:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് 2002.72 കോ​​​ടി​​​യു​​​ടെ വ​​​ൻ​​​കി​​​ട വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് കി​​​ഫ്ബി അ​​​നു​​​മ​​​തി. കൊ​​​ച്ചി- ബം​​​ഗ​​ളൂരു വ്യ​​​വ​​​സാ​​​യ ഇ​​​ട​​​നാ​​​ഴി​​​യും അ​​​ഴി​​​ക്കോ​​​ട്- മു​​​ന​​​ന്പം പാ​​​ലം നി​​​ർ​​​മാ​​​ണ​​​വും 12 റെ​​​യി​​​ൽ​​​വേ മേ​​​ൽ​​​പ്പാ​​​ല​​​വും അ​​​ട​​​ക്ക​​​മു​​​ള്ള 55 പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​ണു തു​​​ക അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ഇ​​​തോ​​​ടെ 56,000 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു കി​​​ഫ്ബി അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​താ​​​യി മ​​​ന്ത്രി ഡോ. ​​​ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക് അ​​​റി​​​യി​​​ച്ചു.

ഇ​​​തി​​​ൽ 18,000 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ടെ​​​ൻ​​​ഡ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ളാ​​​യി. 20,000 കോ​​​ടി രൂ​​​പ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ലി​​​നാ​​​യാ​​​ണു വി​​​നിയോ​​​ഗി​​​ക്കു​​​ക. കൊ​​​ച്ചി- ബം​​​ഗ​​​ളൂ​​​രു വ്യ​​​വ​​​സാ​​​യ ഇ​​​ട​​​നാ​​​ഴി​​​ക്കു​​​ള്ള ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി 1030.8 കോ​​​ടി രൂ​​​പ​​​യാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്. തൃ​​​ശൂ​​​ർ അ​​​ഴീ​​​ക്കോ​​​ടി​​​നെയും എ​​​റ​​​ണാ​​​കു​​​ളം വൈ​​​പ്പി​​​നെ​​​യും ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന പാ​​​ല​​​ത്തി​​​നാ​​​യി 140.01 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു. പ​​​ത്ത​​​നം​​​തി​​​ട്ട ഏ​​​ഴം​​​കു​​​ളം- കൈ​​​പ്പ​​​ട്ടൂ​​​ർ റോ​​​ഡ് മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് 41.18 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു. മൂ​​​ല​​​ത്ത​​​റ വ​​​ല​​​തു​​​ക​​​ര ക​​​നാ​​​ൽ വി​​​ക​​​സ​​​ന​​​ത്തി​​​ലൂ​​​ടെ കോ​​​ര​​​യാ​​​ർ മു​​​ത​​​ൽ വ​​​ര​​​ട്ട​​​യാ​​​ർ വ​​​രെ ജ​​​ല​​​സേ​​​ച​​​ന സൗ​​​ക​​​ര്യം പ്ര​​​ദാ​​​നംചെ​​​യ്യു​​​ന്ന പ​​​ദ്ധ​​​തി​​​ക്കാ​​​യി 255.18 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു.


ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ ചെ​​​ത്തി ബീ​​​ച്ച് വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി 21.36 കോ​​​ടി രൂ​​​പ​​​യും എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി 50.28 കോ​​​ടി​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജ് അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി 20.27 കോ​​​ടി​​​യും അ​​​നു​​​വ​​​ദി​​​ച്ചു. കൊ​​​ട്ടാ​​​ര​​​ക്ക​​​ര, ഈ​​​രാ​​​റ്റുപേ​​​ട്ട മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി കെ​​​ട്ടി​​​ട​​​ങ്ങൾക്കാ​​​യി 12.93 കോ​​​ടി​​​യും അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.