സംസ്ഥാനത്ത് ഇന്നു 131 പേർക്ക് കോവിഡ്, ഒരു മരണം കൂടി
Wednesday, July 1, 2020 12:52 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 131 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 75 പേർ രോഗമുക്തി നേടി. കഴിഞ്ഞ ശനിയാഴ്ച മരണമടഞ്ഞ തിരുവനന്തപുരം സ്വദേശി തങ്കപ്പ(76)ന്റെ പരിശോധനാഫലം പോസിറ്റീവ് ആയി.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 65 പേർ വിദേശത്തുനിന്നും 46 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. പത്തു പേർക്കു സന്പർക്കത്തിലൂടെയാണു രോഗം. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,84,657 ആയി. 24 മണിക്കൂറിനിടെ 6,076 സാന്പിളുകൾ പരിശോധിച്ചു.