എ​സ്എ​സ്എ​ൽ​സി:​ റി​ക്കാ​ർ​ഡ് വി​ജ​യം - 98.82%
Wednesday, July 1, 2020 12:52 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ദു​രി​ത​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ട​ത്തി​യ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ റി​ക്കാ​ർ​ഡ് വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ​വ​രി​ൽ 98.82 ശ​ത​മാ​നം പേ​ർ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി. ക​ഴി​ഞ്ഞ വ​ർ​ഷം 98.11 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളാ​ണു വി​ജ​യി​ച്ച​ത്.

ഇ​ത്ത​വ​ണ റെ​ഗു​ല​ർ വി​ഭാ​ഗ​ത്തി​ൽ പ​രീ​ക്ഷ​യ്ക്കി​രു​ന്ന 4,22,902 വി​ദ്യാ​ർ​ഥി​ക​ളി​ൽ 4,17,101 വി​ദ്യാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു. 41,906 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ പ്ലസ് ​ഗ്രേ​ഡ് നേ​ട്ട​ത്തി​ന് അ​ർ​ഹ​രാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത് 37,334 ആ​യി​രു​ന്നു. 70,854 പേ​ർ​ക്ക് എ ​ഗ്രേ​ഡോ അ​തി​നു മു​ക​ളി​ലോ വി​ജ​യം നേ​ടാ​നാ​യി. 1,12,618 പേ​ർ​ക്ക് ബി ​പ്ല​സോ അ​തി​നു മു​ക​ളി​ലോ ഗ്രേ​ഡും 1,72,120 പേ​ർ​ക്ക് ബി ​ഗ്രേ​ഡും ല​ഭി​ച്ചു. സി ​പ്ല​സും അ​തി​നു മു​ക​ളി​ലും ഗ്രേ​ഡ് നേ​ടി​യ​വ​ർ 2,55,469 ആ​ണ്.
പ്രൈ​വ​റ്റാ​യി പ​രീ​ക്ഷ എ​ഴു​തി​യ 1770 വി​ദ്യാ​ർ​ഥി​ക​ളി​ൽ 1356 പേ​ർ വി​ജ​യി​ച്ചു. 76.61 ശ​ത​മാ​ന​മാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ലെ വി​ജ​യം.

റെ​ഗു​ല​ർ വി​ഭാ​ഗ​ത്തി​ൽ 4,22,451 വി​ദ്യാ​ർ​ഥി​ക​ളാ​ണ് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. 59 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ റ​ദ്ദ് ചെ​യ്തു.

1,837 സ്കൂ​ളു​ക​ൾ നൂ​റു മേ​നി വി​ജ​യം നേ​ടി. ഇ​തി​ൽ 637 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളും 796 എ​യ്ഡ​ഡ് സ്കൂ​ളു​ക​ളും 404 അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

ക​ഴി​ഞ്ഞ​വ​ർ​ഷം 1,703 സ്കൂ​ളു​ക​ൾ​ക്കാ​യി​രു​ന്നു നൂ​റു മേ​നി. വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ ഏ​റ്റ​വും മു​ന്നി​ൽ നി​ല്ക്കു​ന്ന റ​വ​ന്യു​ജി​ല്ല പ​ത്ത​നം​തി​ട്ട(99.71) യും ​ഏ​റ്റ​വും കു​റ​വ് വ​യ​നാ​ടു(95.04) മാ​ണ്.

വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ൽ കു​ട്ട​നാ​ട് 100 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളെ​യും വി​ജ​യി​പ്പി​ച്ച് ഒ​ന്നാ​മ​തെ​ത്തി​യ​പ്പോ​ൾ 95.04 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ വി​ജ​യി​ച്ച വ​യ​നാ​ടാ​ണ് ഏ​റ്റ​വും പി​ന്നി​ൽ. ഏ​റ്റ​വു​മ​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ എ ​പ്ല​സ് സ്വ​ന്ത​മാ​ക്കി​യ വി​ദ്യാ​ഭ്യാ​സ​ജി​ല്ല മ​ല​പ്പു​റം - 2,736 വി​ദ്യാ​ർ​ഥി​ക​ളാ​ണ് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ​ത്.

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ 40,815 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 39,895 പേ​ർ (97.75 ശ​ത​മാ​നം) ഉ​പ​രി​പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടി. ഈ ​വി​ഭാ​ഗ​ത്തി​ൽ 1,365 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ഗ്രേ​ഡ് ല​ഭി​ച്ചു. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ 7,929 വി​ദ്യാ​ർ​ഥി​ക​ളി​ൽ 7,225 പേ​രാ​ണ് (91.12 ശ​ത​മാ​നം) ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​രാ​യ​ത്. 100 പേ​ർ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി.


ഒ​ബി​സി വി​ഭാ​ഗ​ത്തി​ൽ 2,85,953 പേ​രി​ൽ 2,83,029 വി​ദ്യാ​ർ​ഥി​ക​ൾ (98.97 ശ​ത​മാ​നം ) ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി. 2,6180 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ഗ്രേ​ഡ് ല​ഭി​ച്ച​ത്.

ഏ​റ്റ​വു​മ​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ​യ്ക്കി​രു​ത്തി​യ​ത് പി​കെ​എ​എ​ച്ച്എ​സ്എ​സ് എ​ട​രി​ക്കോ​ടും (2,327 വി​ദ്യാ​ർ​ഥി​ക​ൾ) തി​രു​വ​ന​ന്ത​പു​രം പ​ട്ടം സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സു​മാ​ണ് (1,785 വി​ദ്യാ​ർ​ഥി​ക​ൾ).

പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം ഔ​ദ്യോ​ഗി​ക​മാ​യി ന​ട​ത്തി​യ​ത്.

ടി​എ​ച്ച്എ​സ്എ​ൽ​സി​യി​ൽ 99.13 ശ​ത​മാ​നം വി​ജ​യം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യി​​​ൽ 99.13 ശ​​​ത​​​മാ​​​നം വി​​​ജ​​​യം. പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ 3,091 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ 3,063 പേ​​​ർ ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തി​​​ന് യോ​​​ഗ്യ​​​ത നേ​​​ടി. എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കും എ ​​​പ്ല​​​സ് നേ​​​ട്ടം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത് 257 പേ​​​രാ​​​ണ്.

എ​​​സ്എ​​​സ്എ​​​ൽ​​​സി (എ​​​ച്ച്.​​​ഐ.) പ​​​രീ​​​ക്ഷ​​​യി​​​ൽ 100 ശ​​​ത​​​മാ​​​ന​​​മാ​​​ണ് വി​​​ജ​​​യം. പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ 261 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തി​​​ന് യോ​​​ഗ്യ​​​ത നേ​​​ടി.

ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി (എ​​​ച്ച്.​​​ഐ) പ​​​രീ​​​ക്ഷ​​​യി​​​ലും 100 ശ​​​ത​​​മാ​​​നം വി​​​ജ​​​യം. പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ 17 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത നേ​​​ടി.

എ​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ 70 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ 54 പേ​​​ർ ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​യോ​​​ഗ്യ​​​ത നേ​​​ടി. വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം 77.14.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.