സെക്രട്ടേറിയറ്റിൽ വിദേശ കന്പനി ഓഫീസ് തുറന്നിട്ടില്ല: മുഖ്യമന്ത്രി
Saturday, July 4, 2020 2:11 AM IST
തിരുവനന്തപുരം: ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ ലണ്ടൻ ആസ്ഥാനമായുള്ള പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) ഓഫീസ് ഇപ്പോൾ തുറന്നിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഓഫീസ് തുറക്കാൻ ശ്രമിക്കുന്നതായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.