റെയിൽവേ ടിക്കറ്റ് പരിശോധന പ്ലാറ്റ് ഫോമിൽ
Sunday, July 5, 2020 1:03 AM IST
തിരുവനന്തപുരം: ട്രെയിൻ പുറപ്പെടുന്നതിനു 90 മിനിറ്റ് മുന്‍പു മുതൽ റെയിൽവേ സ്റ്റേഷനിൽ തെർമൽ സ്കാനിംഗും ടിക്കറ്റ് പരിശോധനയും ആരംഭിക്കുമെന്നു റെയിൽവേ. റെയിൽവേ സ്റ്റേഷനിൽ നേരത്തെ എത്താത്തവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല.
ടിക്കറ്റ് പരിശോധന നടത്തുന്നത് പ്ലാറ്റ്ഫോമിൽ സജ്ജീകരിച്ച ഡസ്കുകളിലായിരിക്കും.
കണ്‍ഫേംഡ് ടിക്കറ്റ് ഉള്ളവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. യാത്രക്കാർക്ക് തെർമൽ സ്കാനിംഗ് നിർബന്ധമാണ്. യാത്രയിലുടനീളം ഫേസ് മാസ്ക് ഉപയോഗിച്ചിരിക്കണം. സാനിറ്റൈസറും കരുതണമെന്നു റെയിൽവേ അറിയിച്ചു.