വെള്ളാപ്പള്ളിയുടെ വസതിയിലേക്കു ഇന്നു മാര്‍ച്ച് നടത്തും
Wednesday, July 8, 2020 12:16 AM IST
കൊച്ചി: കണിച്ചുകുളങ്ങര ദേവസ്വം ബോര്‍ഡ് ഭാരവാഹിയായിരുന്ന കെ.കെ. മഹേശന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദിയായ വെള്ളാപ്പള്ളി നടേശനെയും കെ.എല്‍. അശോകനെയും അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നു വൈകുന്നേരം അഞ്ചിന് ഇരുവരുടെയും വീടുകളിലേക്കു ‘കൊലക്കയര്‍ ശവമഞ്ച യാത്ര’ സംഘടിപ്പിക്കുമെന്നു കണിച്ചുകുളങ്ങര ദേവസ്വം ജനാധിപത്യവേദി ജനറല്‍ സെക്രട്ടറി സി.എസ്. ഋഷി, രക്ഷാധികാരി എം. കരുണാകരന് എന്നിവര്‍ പത്രസമ്മേളനത്തിൽ പറഞ്ഞു.
ആത്മഹത്യയ്ക്ക് മുമ്പ് മഹേശന് എഴുതിയ കത്തില്‍ കണച്ചുകുളങ്ങര ദേവസ്വത്തില്‍ വെള്ളാപ്പള്ളി നടേശന് നടത്തിയ കോടിക്കണക്കിനു രൂപയുടെ അഴിമതികള്‍ തുറന്നു കാണിക്കുന്നുവെന്ന് അവര്‍ ആരോപിച്ചു. കോടികളുടെ തട്ടിപ്പ് നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.