മുഖ്യമന്ത്രിയുടെ വസതിയുടെ പേര് ‘സ്വപ്നാടനം’ എന്നാക്കാമെന്നു ജോണി നെല്ലൂർ
Wednesday, July 8, 2020 1:01 AM IST
കൊച്ചി: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു ‘സ്വപ്നാടനം’എന്ന പേരാണ് ഇനി ചേരുകയെന്നു യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂർ. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അഴിമതി നടന്നില്ലെന്നു വിശ്വസിക്കാനാണ് എനിക്കു താത്പര്യം. പെട്രോൾ, ഡീസൽ, സ്വർണം തുടങ്ങിയവയുടെ വിലവർധനയും കൊറോണയും കാരണം സാമ്പത്തിക ഞെരുക്കത്തിലായ ജനങ്ങളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു കുറച്ചു സ്വർണം കൊണ്ടുവന്നത് കേവലം കരുതലിനു വേണ്ടിയായിരിക്കാം- ജോണി നെല്ലൂർ പരിഹസിച്ചു.