സ്കൂളുകൾ ഓഗസ്റ്റ് വരെ തുറക്കാനാവില്ല: മുഖ്യമന്ത്രി
Friday, July 10, 2020 12:52 AM IST
തിരുവനന്തപുരം: നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തു വിദ്യാലയങ്ങൾ ഓഗസ്റ്റ് വരെ തുറക്കാൻ സാധിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഓണ്‍ലൈൻ ക്ലാസുകൾ ഓണം വരെയെങ്കിലും തുടരേണ്ടിവരും. അതിനുശേഷവും സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിൽ ഓണ്‍ലൈൻ പഠനംതന്നെ വേണ്ടിവരും. എന്നാൽ, അനുകൂല സാഹചര്യം ലഭിച്ചാൽ ഒരു നിമിഷം പോലും വൈകാതെ സംസ്ഥാനത്തു സ്കൂളുകൾ തുറന്നു പ്രവർത്തിക്കും.
ഓണ്‍ലൈൻ ക്ലാസുകൊണ്ട് സ്കൂളിന്റെയോ ക്ലാസ്മുറിയുടെയോ അനുഭവം ലഭിക്കില്ല. ഇതൊരു താത്കാലിക സംവിധാനമാണ്. എന്നാൽ, ഇപ്പോഴത്തെ പ്രതിസന്ധി ഒരാഴ്ചകൊണ്ടോ ഒരു മാസം കൊണ്ടോ അവസാനിക്കാത്ത അവസ്ഥയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.