എഫ്ഐആര്‍ സമര്‍പ്പിച്ചു; സരിത് ഒന്നാം പ്രതി
Saturday, July 11, 2020 1:45 AM IST
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ എന്‍ഐഎ, കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. കേസില്‍ കസ്റ്റംസിന്റെ പ്രതിപ്പട്ടികയിലുള്ള പി.എസ്. സരിത് ആണ് ഒന്നാം പ്രതി, സ്വപ്ന പ്രഭാ സുരേഷ് രണ്ടാം പ്രതി, എറണാകുളം സ്വദേശി ഫസില്‍ ഫരീദ് മൂന്നാം പ്രതിയും തിരുവനന്തപുരം സ്വദേശി സന്ദീപ് നായര്‍ നാലാം പ്രതിയുമാണ്.
യുഎപിഎയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. തിരുവനന്തപുരം വിമാനത്താവളം വഴി 14.82 കോടി രൂപ വിലവരുന്ന 24 കാരറ്റിന്റെ സ്വര്‍ണം കടത്തിയെന്നാണ് പ്രധാന ആരോപണം.