സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച്് യുവാവ് മരിച്ചു
Tuesday, July 14, 2020 11:20 PM IST
ചങ്ങനാശേരി: ബസും ബൈക്കും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവാവ് മരിച്ചു. പുഴവാത് മംഗ്ലാവുപറന്പിൽ എം. റസാലിയുടെ മകൻ റിയാസ് എം. റസാലി (32) യാണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം നാലിന് വാഴൂർ റോഡിൽ കുരിശുംമൂട് ജംഗ്ഷനടുത്തായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നു കുരിശുംമൂട് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും എതിർദിശയിൽ നിന്നു എത്തിയ ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നു തെറിച്ചുവീണ റിയാസിനെ ഉടൻ തന്നെ നാട്ടുകാർ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ ഏഴിന് മരണം സംഭവിച്ചു. ചങ്ങനാശേരി പോലീസ് മേൽനടപടി സ്വീകരിച്ചു.
ചങ്ങനാശേരി നഗരത്തിൽ ഫ്രൂട്ട്സ്കട നടത്തുകയായിരുന്നു റിയാസ്. അമ്മ പരേതയായ അമീനത്ത്. ഭാര്യ ഷാഹിത. ഏകമകന് നാൽപതു ദിവസം പ്രായം. സഹോദരങ്ങൾ: നിയാസ്, നിസ. കബറടക്കം ഇന്നു 12 ന് പഴയപള്ളി കബർസ്ഥാനിൽ.