കുസാറ്റ് പരീക്ഷകള്‍ മാറ്റിവച്ചു
Wednesday, July 15, 2020 1:20 AM IST
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യുടെ വിവിധ വകുപ്പുകളിലായി നടത്താനിരുന്ന ബിടെക് റെഗുലര്‍ (മറൈന്‍ എൻജിനിയറിംഗ് അവസാന വര്‍ഷം ഒഴികെ) പരീക്ഷകള്‍ മാറ്റിവച്ചു.
സ്കൂള്‍ ഓഫ് എൻജിനിയറിംഗ്, കൊച്ചിന് യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ്, കുട്ടനാട്, പുളിങ്കുന്ന്, കുഞ്ഞാലി മരയ്ക്കാര്‍ സ്കൂള്‍ ഓഫ് മറൈന്‍ എൻജിനിയറിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍, ഷിപ് ടെക്നോളജി, പോളിമര്‍ സയന്‍സ് ആൻഡ് റബര്‍ ടെക്നോളജി എന്നീ വകുപ്പുകളുടെയും പരീക്ഷകളാണു മാറ്റിവച്ചത്. പാര്‍ട്ട്ടൈം ബിടെക് കോഴ്സുകളുടെ പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും.
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ ആൻഡ് എൻജിനീയറിംഗ് ട്രെയിനിംഗ് നടത്തുന്ന ബിഎഫ്എസ്സി ഡിഗ്രി പരീക്ഷയും, മരിയന്‍ കോളജ് ഓഫ് ആര്‍ക്കിടെക്ചര്‍ ആൻഡ് പ്ലാനിംഗ്, തിരുവനന്തപുരം, നിസാര്‍ റഹിം ആൻഡ് മാര്‍ക്ക് സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍, കൊല്ലം, ടികെഎം കോളജ് ഓഫ് ആര്‍ക്കിടെക്ചര്‍ എന്നീ കോളജുകളിലെ ബിആര്‍ക് ഡിഗ്രി പരീക്ഷകളും മാറ്റിയവയില്‍ ഉൾപ്പെടും. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.