കോവിഡ്: ഗർഭധാരണം ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ്
Thursday, July 16, 2020 12:48 AM IST
കോഴിക്കോട് : സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ ഗര്‍ഭധാരണം ഒഴിവാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.
ഗര്‍ഭകാല ശുശ്രൂഷയും പ്രസവാനന്തര പരിചരണവും നിലവിലെ സാഹചര്യത്തില്‍ സങ്കീര്ണമാവുമെന്നതിനാലാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശാനുസരണം അങ്കണവാടി വഴി ബോധവത്കരണം നടത്തുന്നത്.
അഞ്ചുവയസിന് താഴെ കുട്ടികളുള്ളവരെയാണ് ബോധവത്കരിക്കുന്നത്. ആദ്യകുട്ടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് നിര്‍ദേശം നല്‍കുകയും കോവിഡ് മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നതിനോടൊപ്പം ഗര്‍ഭധാരണം ഒഴിവാക്കാനാണ് ആവശ്യപ്പെടുന്നത്.
ഇതുസംബന്ധിച്ചുള്ള പത്തുനിര്ദേശങ്ങള് ഫോണ്‍ വഴിയും അല്ലാത്തവരെ നേരിട്ട് വീട്ടിലെത്തിയും ബോധവത്കരിക്കും.