കെ​സി​ബി​സി സ​മ്മേ​ള​നം നാ​ളെ മുതൽ
Sunday, August 2, 2020 12:15 AM IST
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി വാ​​​ര്‍​ഷി​​​ക ധ്യാ​​​ന​​​വും സ​​​മ്മേ​​​ള​​​ന​​​വും നാ​​​ളെ തു​​​ട​​​ങ്ങും. കോ​​​വി​​​ഡ് വ്യാ​​പ​​ന​​ത്തി​​ന്‍റെ ​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ഓ​​​ണ്‍​ലൈ​​​നാ​​​യാ​​​ണ് ധ്യാ​​​ന​​​വും സ​​​മ്മേ​​​ള​​​ന​​​വും ന​​​ട​​​ക്കു​​​ക.
നാ​​​ളെ വൈ​​​കി​​ട്ട് ആ​​​രം​​​ഭി​​​ക്കു​​​ന്ന ധ്യാ​​​നം ഷം​​​ഷാ​​​ബാ​​​ദ് ബി​​​ഷ​​​പ് മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍ ന​​​യി​​​ക്കും.

കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​ന്‍റ് മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച് ബി​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ഏ​​​ഴ്, എ​​​ട്ട് തീ യ​​​തി​​​ക​​​ളി​​​ലാ​​​ണു സ​​​മ്മേ​​​ള​​​നം. കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി ഉ​​​ള്‍പ്പെ​​​ടെ സ​​​മൂ​​​ഹ​​​ത്തി​​​ലെ​​​യും സ​​​ഭ​​​യി​​​ലെ​​​യും വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ള്‍ സ​​​മ്മേ​​​ള​​​നം ച​​​ര്‍​ച്ച ചെ​​​യ്യു​​​മെ​​​ന്നു കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​വ​​​ര്‍​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.